മാ​വേ​ലി​ക്ക​ര: 28 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി പി​ടി​യി​ല്‍. തെ​ക്കേ​ക്ക​ര വാ​ത്തി​കു​ളം ചേ​ങ്ക​ര വീ​ട്ടി​ല്‍ മോ​ഹ​ന​നാണ് കു​റ​ത്തി​കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 1997 ജ​നു​വ​രി 29നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തെ​ക്കേ​ക്ക​ര സ്വ​ദേ​ശി വാ​ത്തി​കു​ളം ചേ​ങ്ക​ര വീ​ട്ടി​ല്‍ ത​ങ്ക​പ്പ​നെ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യവി​വ​ര​ത്ത െത്തുട​ര്‍​ന്ന് കു​റ​ത്തി​കാ​ട് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മോ​ഹ​ന​ന്‍ പി​ടി​യി​ലാ​യ​ത്. കു​റ​ത്തി​കാ​ട് എ​സ്ഐ​ച്ച്ഒ മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​എ​സ്ഐ​മാ​രാ​യ ഹാ​രീ​സ്, ര​ജീ​ന്ദ്ര​ദാ​സ് എ​ന്നി​വ​ര​ട​ങ്ങുന്ന സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.