ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ലെ സ്വ​കാ​ര്യ ശി​ശുസം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍നി​ന്ന് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. സൂ​ര്യ അ​നി​ല്‍​കു​മാ​ര്‍ (15), ശി​വ​കാ​മി (16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ദി​ശ കാ​രു​ണ്യകേ​ന്ദ്രം ഗേ​ള്‍​സ് ഹോം ​എ​ന്ന ശി​ശുസം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍നി​ന്നാ​ണ് കാ​ണാ​താ​യ​ത്.

സം​ഭ​വ​ത്തി​ല്‍ പൂ​ച്ചാ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ള്‍ ര​ണ്ടു പേ​രും പു​ല​ര്‍​ച്ചെ ശി​ശുസം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.