റെയില്‍വേ സ്റ്റേഷന് വളപ്പിലേക്ക് ബസ് സര്‍വീസ് പുനരാരംഭിച്ചു
1561244
Wednesday, May 21, 2025 5:04 AM IST
ആലപ്പുഴ: റെയില്‍വേ സ്റ്റേഷന് വളപ്പിലേക്കു സ്വകാര്യബസ് സര്‍വീസ് പുനരാരംഭിച്ചു. റെയില്‍വേ സ്റ്റേഷനും പരിസരവും നവീകരിക്കുന്നതിന്റെ ഭാഗമായി രണ്ടുമാസത്തോളം സ്റ്റേഷനു സമീപത്തേക്കു ബസുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല. റെയില്‍വേ അധികൃതര്‍ ബസ് ഉടമ സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നു ഇന്നലെ രാവിലെ നടത്തിയ പരീക്ഷണ ഓട്ടത്തിനു ശേഷമാണു സര്‍വീസ് പുനരാരംഭിച്ചത്.
റെയില്‍വേ സ്റ്റേഷന്റെ കവാടം മുതല്‍ സ്റ്റേഷന് വരെ റോഡ്, ഓട, നടപ്പാത, പാര്‍ക്കിംഗ്, പ്ലാറ്റ്ഫോമുകളിലെ നിര്‍മാണം തുടങ്ങി 160 കോടി രൂപയുടെ നവീകരണ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസം വരാതിരിക്കാന്‍ റെയില്‍വേയുടെ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ബസുകള്‍ ഓടിക്കാന്‍ അനുവാദമുള്ളൂ. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
പരീക്ഷണ ഓട്ടത്തിനു സ്റ്റേഷന് മാനേജര്‍ എസ്. ശ്യാംകുമാര്‍, ആര്‍പിഎഫ് എസ്എച്ച്ഒ എ.കെ. പ്രിന്‍സ്, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്, സെക്രട്ടറി എസ്.എം. നാസര്‍, ട്രഷറര്‍ പി.ടി. ഷാജിലാല്‍, സുനീര്‍ ഫിര്‍ദോസ്, റിനു സഞ്ചാരി, ബിജു ദേവിക, സനല്‍ എന്നിവര്‍ നേതൃത്വം നല്കി.