കുട്ടനാടന്‍ കാര്‍ഷികമേഖല അടിമുടി തകര്‍ത്തത് ഇടതു സര്‍ക്കാർ: കറ്റാനം ഷാജി
1561252
Wednesday, May 21, 2025 5:04 AM IST
എടത്വ: കുട്ടനാടന്‍ കര്‍ഷകരുടെ നെല്ലിന്റെ വില നല്കാന് പോലും തയാറാകാതെ കൃഷിക്കാരുടെ ജീവന് പണയപ്പെടുത്തിയാണ് സര്‍ക്കാര്‍ വാര്‍ഷികാഘോഷ മാമാങ്കം നടത്തുന്നതെന്നും ക്ഷേമ പെന്ഷന് വിതരണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍, ദളിത് പെണ്‍കുട്ടികള്‍ക്കു പോലും നീതി കൊടുക്കാനാവാത്ത സര്‍ക്കാരാണെന്നും കെപിസിസി സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു.
കുട്ടനാട് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്വയില്‍ നടത്തിയ കരിദിനാചരണ മാര്‍ച്ചും പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം ചെയര്മാന് ജോസഫ് ചേക്കോടന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ തങ്കച്ചന് വാഴച്ചിറ, ബാബു വലിയവിടന്, സജി ജോസഫ്, ടിജിന് ജോസഫ്, ജോര്‍ജ് മാത്യു പഞ്ഞിമരം, പ്രകാശ് പനവേലി, കെ.പി. സുരേഷ്, ജെ.ടി. റാംസെ, വി.കെ. സേവ്യര്‍, ആന്റണി കണ്ണങ്കുളം, വി. പ്രദീപ്, സിബി മൂലംകുന്നം, ബിജു പാലത്തിങ്കല്‍, വര്‍ഗീസ് കോലത്തുപറമ്പില്‍, ബ്ലസ്റ്റണ്‍ തോമസ്, ജോയി ചക്കനാട്, ജോഷി കൊല്ലാറ, ഐപ്പ് ചക്കട്ട, റോയി ഊരാംവേലി, ബാബു സേവ്യര്‍, ജിന്‍സി ജോളി, ആന്‍സി ബിജോയ്, കെ.പി. കുഞ്ഞുമോന്, ആര്. രാജുമോന്, തോമാച്ചന് കളപ്പുര, മറിയാമ്മ ജോര്‍ജ്, റെജി കോതപ്പുഴശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.