പുളിങ്കുന്ന് ജങ്കാർ സർവീസ് തുടരുമെന്ന് എംഎൽഎ
1561451
Wednesday, May 21, 2025 11:48 PM IST
മങ്കൊമ്പ്: പൊതുമരാമത്തുവകുപ്പിന്റെ കീഴിൽ പുളിങ്കുന്നിൽ നടത്തിവന്നിരുന്ന ജങ്കാർ സർവീസ് 2025-26 സാമ്പത്തിക വർഷത്തിലും തുടരുന്നതിനുള്ള സർക്കാർ ഉത്തരവ് ലഭിച്ചതായി തോമസ് കെ. തോമസ് എംഎൽഎ അറിയിച്ചു.
കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സർവീസ് തുടരണമെന്നാവശ്യപ്പെട്ട് കത്തുനൽകിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ വൈകാതെ പുളിങ്കുന്ന് പാലം നിർമാണം ആരംഭിക്കുമെന്ന സ്ഥിതിയിൽ ജങ്കാർ തുടരണമോ എന്ന് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, കരാർ കാലാവധി അവസാനിച്ചാലും കരാർ നടപടികൾ പൂർത്തിയായി വരുന്നതുവരെ നിലവിലുള്ള സംവിധാനത്തിൽ സൗജന്യമായി ജങ്കാർ സർവീസ് തുടരുവാൻ ചീഫ് എൻജിനിയർക്ക് പൊതുമരാമത്ത് മന്ത്രി നിർദേശം നൽകുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.