സഹോദരന്റെ വിശപ്പു മാറ്റുന്നതില്‍നിന്ന് ഒഴിഞ്ഞുമാറരുത്: മാര്‍ തോമസ് തറയില്‍
1561452
Wednesday, May 21, 2025 11:48 PM IST
ചങ്ങനാശേരി: സഹോദരന്റെ ഭൗതികവും ആത്മീയവുമായ വിശപ്പ് മാറ്റാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു വിന്‍സെന്റ് ഡി പോള്‍ പ്രവര്‍ത്തകര്‍ ഒഴിഞ്ഞു മാറരുതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ ചങ്ങനാശേരി അതിരൂപത 71-ാമത് വാര്‍ഷികം തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
തുരുത്തി ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് എം.എം. മാത്യു പതാക ഉയര്‍ത്തി. സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് തോമസ് ടി. മൂലയില്‍ അധ്യക്ഷത വഹിച്ചു. വരാപ്പുഴ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് പനക്കേഴം, ഫാ. ജോസ് വരിക്കപ്പള്ളി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോബന്‍ നെടുംപറമ്പില്‍ കപ്പൂച്ചിന്‍ കാര്‍മികത്വം വഹിച്ചു. വിഒസിസി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആര്‍ച്ച്ബിഷപ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.