കു​ട്ട​നാ​ട്: പു​തി​യ​താ​യി സ്ഥാ​പി​ച്ച വൈദ്യുതി പോ​സ്റ്റ് ലൈ​ബ്ര​റി​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. മ​ങ്കൊ​മ്പ് വൈ​എം​പി​എ​സി ഗ്ര​ന്ഥ​ശാ​ല​യു​ടെ മു​ന്‍​പി​ലാ​യി സ്ഥാ​പി​ച്ച പു​തി​യ പോ​സ്റ്റാ​ണു ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഗ്ര​ന്ഥ​ശാ​ല​യു​ടെ ഹാ​ളി​ന്‍റെ​യും ഷ​ട്ടി​ല്‍ കോ​ര്‍​ട്ടി​ന്‍റെ​യും മു​ന്നി​ലാ​യാ​ണ് പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്.

കോ​ര്‍​ട്ടി​ലേ​ക്കു ക​യ​റാ​നാ​യി നി​ര്‍​മി​ച്ച കോ​ണ്‍​ക്രീ​റ്റ് റാം​പ് പൊ​ട്ടി​ച്ചാ​ണ് പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്. ഉ​ട​ന്‍ത​ന്നെ പോ​സ്റ്റ് സ്ഥാ​പി​ച്ച സ്ഥ​ലം കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കു​മെ​ന്ന് അ​റി​യി​ച്ചാ​ണ് അ​ധി​കൃ​ത​ര്‍ പോ​യ​ത്.

എ​ന്നാ​ല്‍, മാ​സ​ങ്ങ​ള്‍ പ​ല​തു ക​ഴി​ഞ്ഞി​ട്ടും പോ​സ്റ്റ് സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ച്ച കു​ഴി അ​ട​ക്കം മൂ​ടാ​തെ കി​ട​ക്കു​ക​യാ​ണ്. ഗ്ര​ന്ഥ​ശാ​ലാ അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് ഒ​ട്ട​ന​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പോ​സ്റ്റ് സ്ഥാ​പി​ച്ച ക​രാ​റു​കാ​ര​നാ​ണു തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ചെ​യ്യേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ധി​കൃ​ത​ര്‍.

പോ​സ്റ്റ് സ്ഥാ​പി​ക്കാ​നാ​യി എ​ടു​ത്തകു​ഴി മൂ​ടാ​ത്ത​തു​മൂ​ലം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന​തി​നാ​ല്‍ ഗ്ര​ന്ഥ​ശാ​ല​യു​ടെ അ​ടി​ത്ത​റ ഭാ​ഗം കൂ​ടു​ത​ല്‍ ഭാ​ഗ​ത്തേ​ക്കു പൊ​ട്ടി​ത്തു​ട​ങ്ങി. അ​ടി​യ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത ഭാ​ഗം പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഷ​ട്ടി​ല്‍ കോ​ര്‍​ട്ട് അ​ട​ക്കം ത​ക​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. 2018 ലെ ​പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന ലൈ​ബ്ര​റി സു​മ​ന​സു​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണു പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.