ഹൈദരബാദ് -കൊല്ലം സ്പെഷൽ ട്രയിൻ അനുവദിച്ചു
1561702
Thursday, May 22, 2025 11:33 PM IST
കായംകുളം: ഹൈദരാബാദിൽനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ശനിയാഴ്ചകളിൽ ഹൈദരാബാദിൽനിന്നു രാത്രി 11.10ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 7.10ന് കൊല്ലത്ത് എത്തിച്ചേരും.
തിങ്കളാഴ്ച രാവിലെ 10.45ന് കൊല്ലത്തുനിന്നു ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം വൈകുന്നേരം 5.30ന് ഹൈദരാബാദിൽ തിരികെയെത്തും. ഇരുവശത്തോട്ടുമായി ആറു വീതം സർവീസുകളുണ്ട്. 24 കോച്ചുകളുള്ള ട്രെയിനിൽ രണ്ടു വീതം എസി 2 ടയർ 3 ടയർ കോച്ചുകളും 18 സ്ലീപ്പർ കോച്ചുകളും ലഭ്യമാണ്. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.