ചെങ്ങന്നൂർ നിക്ഷേപത്തട്ടിപ്പിനിരയായവർ പ്രക്ഷോഭത്തിനൊരുങ്ങുന്നു
1561933
Friday, May 23, 2025 11:32 PM IST
ചെങ്ങന്നൂർ: പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപ തട്ടിപ്പിനിരയായവർ പണം തിരികെ ലഭിക്കാനായി ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുന്നു. പെണ്ണുക്കരയിൽ ചേർന്ന ചെങ്ങന്നൂർ താലൂക്ക് നിക്ഷേപക കൂട്ടായ്മയുടെ സമരപ്രഖ്യാപന കൺവൻഷനിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പെണ്ണുക്കര എൻഎസ്എസ് കരയോഗ ഹാളിൽ നടന്ന കൺവൻഷൻ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.ആർ. സജീവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് നിക്ഷേപക കൂ ട്ടായ്മ ചെയർമാൻ കെ.ബി. യശോധരൻ അധ്യക്ഷത വഹിച്ചു.