പൂച്ചാ​ക്ക​ൽ: ചേ​ർ​ത്ത​ല-അ​രൂ​ക്കു​റ്റി റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർത്തു​ന്നു. പാ​ണാ​വ​ള്ളി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​നു മു​ൻ​വ​ശ​ത്തെ ഉ​ണ​ങ്ങി​യ പാ​ഴ്മ​രം ഏ​തുനി​മി​ഷ​വും റോ​ഡി​ലേ​ക്ക് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഒ​ട​മ്പ​ള്ളി, തൃ​ച്ചാ​റ്റു​കു​ളും എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് ഉ​ണ​ങ്ങിനി​ൽ​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​തും ഏ​തു സ​മ​യ​ത്തും ക​ട​പു​ഴ​കി വീ​ഴാ​വു​ന്ന​തും ചി​ത​ലെ​ടു​ത്തി​ട്ടു​ള്ള​തു​മാ​ണ്.

ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഉ​ണ​ങ്ങി​യമ​ര​ത്തി​ന്‍റെ ശി​ഖര​ങ്ങ​ൾ ഒ​ടി​ഞ്ഞ് താ​ഴേ​ക്കു വീ​ഴു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ ഈ മ​ര​ത്തി​നു താ​ഴെ​ക്കൂ​ടി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ലെ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ ഭാ​ര​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ ഉ​ണ​ങ്ങി​യ മ​രം റോ​ഡി​ലേ​ക്ക് ചാ​ഞ്ഞുകി​ട​ക്കു​ക​യാ​ണ്. ഏ​തു സ​മ​യ​ത്തും ഒ​ടി​ഞ്ഞു വീ​ഴു​ന്ന സ്ഥി​തി​യി​ലാ​ണ്. അ​പ​ക​ടസാ​ധ്യ​ത വ​ർ​ധി​ച്ചി​ട്ടും റോ​ഡ​രി​കി​ലെ ഉ​ണ​ങ്ങി​യ പാ​ഴ്മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ തയാറാ​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വുമുണ്ട്.