എട​ത്വ: കേ​ര​ള​ത്തി​ലെ പൊ​തു​ക​ടം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ട​ത്തി​നേ​ക്കാ​ള്‍ കു​റ​വാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ട്ര​ഷ​റി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന എ​ട​ത്വ സ​ബ് ട്ര​ഷ​റി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പൊ​തു​ക​ട​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം പ​തി​നാ​റാ​മ​താ​ണ്. ഓ​രോ അ​ഞ്ചു വ​ര്‍​ഷം ക​ഴി​യു​മ്പോ​ഴും സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ന് സ​മീ​പം എ​ട​ത്വ പ​ള്ളി വ​ക​യാ​യി ന​ല്‍​കി​യ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ ട്ര​ഷ​റി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബി​നു ഐ​സ​ക് രാ​ജു, ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി ജോ​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​നി ഈ​പ്പ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ആ​ന്‍​സി ബി​ജോ​യ്, ഗാ​യ​ത്രി ബി​നാ​യ​ര്‍, ഫൊ​റോ​ന പ​ള്ളി അ​സി​. വി​കാ​രി ഫാ. ​ജോ​സ​ഫ് വേ​മ്പേ​നി​ക്ക​ല്‍, ഫാ. ​മാ​ത്യു ചൂ​ര​വ​ടി, ട്ര​ഷ​റി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി. ​സാ​ജ​ന്‍, ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ.​ഒ. വി​ജി​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.