ഏകദിന ശില്പശാല
1562879
Tuesday, May 27, 2025 11:57 PM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിലുള്ള സ്കൂളുകളിലെ അധ്യാപക-അനധ്യാപകർക്കായി പാസ്റ്ററൽ സെന്ററിൽ നടത്തിയ ഏകദിന ശില്പശാല മുഹമ്മ കെ.ഇ. കാർമൽ സ്കൂള്‍ പ്രിൻസിപ്പല്‍ റവ.ഡോ. സാംജി വടക്കേടം സിഎംഐ ഉദ്ഘാടനം ചെയ്തു. ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ഹോളി ഫാമിലി എൽപി ഗേൾസ് സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ ജീവനക്കാരാണ് ശില്പശാലയിൽ പങ്കെടുത്തത്.
കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിച്ചു. ട്രെയ്നർ അഭിലാഷ് ജോസഫ് ശില്പശാല നയിച്ചു. പ്രിൻസിപ്പല്‍ ലിസാ കുര്യൻ, പ്രഥമാധ്യാപകരായ ഷാജി ജോസഫ്, എം. മിനി, ബെന്നി ജോൺ എന്നിവർ പ്രസംഗിച്ചു. ജെനി മാത്യു, ബിന്ദു ജോസഫ്, സാജു തോമസ്, ടെസി ജോർജ്, എന്‍.ജി. എത്സമ്മ, ടി.ജെ. സോഫിയ എന്നിവർ നേതൃത്വം നൽകി.