ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ മികവ് 2025
1562880
Tuesday, May 27, 2025 11:57 PM IST
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയം സ്കൂളുകളെയും വിദ്യാര്‍ഥികളെയും ആദരിച്ചു.
മികവ്-2025 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കും ജില്ലയില്‍ നൂറുശതമാനം വിജയം കരസ്ഥമാക്കിയ പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിനും പുരസ്കാരം സമ്മാനിച്ചു. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് സി.ആര്. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ റവ.ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധു എസ്.നായര്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി. ബിനില്‍ എന്നിവര്‍ പ്രസംഗിച്ചു.