വിജ്ഞാനകേരളം മൈക്രോ തൊഴിൽമേള 31ന് ചേർത്തലയിൽ
1562883
Tuesday, May 27, 2025 11:57 PM IST
ചേർത്തല: സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മൈക്രോ തൊഴിൽ മേള 31 ന് ചേർത്തലയിൽ നടക്കും. ജില്ലാതലത്തിൽ നടന്ന മെഗാ തൊഴിൽ മേളകളുടെ തുടർച്ചയാണ് മൈക്രോ തൊഴിൽ മേള. കൂടുതൽ ആളുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് പ്രാദേശികമായി മൈക്രോ തൊഴിൽ മേളകൾ തുടങ്ങുന്നത്.
തൈക്കാട്ടുശേരി, പട്ടണക്കാട് എന്നീ ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലാണ് മൈക്രോ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ഓൺലൈനായിട്ടാണ് ജോബ് ഫെസ്റ്റിൽ രജിസ്ട്രേഷൻ നടത്താൻ കഴിയുക. ചേർത്തല നഗരസഭ, തൈക്കാട്ടുശേരി, പട്ടണക്കാട് ബ്ലോക്ക് പരിധിയിലുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. മൈക്രോ തൊഴിൽമേളയിൽ 20 സ്ഥാപനങ്ങൾ പങ്കെടുക്കും.
2000 പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ കഴിയും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളയുടെ ഭാഗമായി നടത്തും. 31ന് രാവിലെ 10 മുതൽ ചേർത്തല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് മൈക്രോ തൊഴിൽമേള നടക്കുന്നത്.