ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി ക​റു​ക സെന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ല്‍ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ മു​ത​ല്‍ ഒ​ന്നു​വ​രെ ന​ട​ക്കും. നാ​ളെ ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ര​ണ്ടു​വ​രെ തി​രു​നാ​ള്‍ സദ്യ. വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ. ​ജോ​സ് മു​ക​ളേ​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് 5.45ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം-ഫാ. ​റോ​യി ക​ട്ട​ക്ക​യം.

31ന് ​വൈ​കു​ന്നേ​രം 5.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാന, സ​ന്ദേ​ശം-ഫാ. ​ജോ​യ​ല്‍ പു​ന്ന​ശേ​രി. പ്ര​ധാ​ന തി​രു​നാ​ള്‍​ദി​ന​മാ​യ ജൂ​ണ്‍ ഒ​ന്നി​ന് വൈ​കു​ന്ന​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം-ഫാ. ​ടോ​ണി മ​ണ​ക്കു​ന്നേ​ല്‍. 6.15ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം-ഡീ​ക്ക​ന്‍ ബി​ബി​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കും.