ഇഎൻടി മെഡിക്കല്‍ ക്യാമ്പിനു തുടക്കമായി
1438362
Tuesday, July 23, 2024 2:33 AM IST
ചെത്തിപ്പുഴ: സെന്റ് തോമസ് ഹോസ്പിറ്റല്‍ ഇഎൻടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ 26 വരെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചങ്ങനാരേി നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി നിര്‍വഹിച്ചു.
സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. വിനോദ് ജോസ് കാക്കനാട്ട്, കണ്‍സള്‍ട്ടന്റ് സര്ജന് ഡോ. ജെയ്സ് ജേക്കബ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25% ഡിസ്കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പില്‍നിന്നു സര്‍ജറിക്കായി നിര്‍ദേശിക്കുന്ന രോഗികള്‍ക്കു പ്രത്യേക ഡിസ്കൗണ്ടും ഉണ്ടായിരിക്കും.
ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോൺ: 0481 272 2100.