നെ​ടു​ങ്ക​ണ്ടം: ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍ ന​ട​ത്തി. സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, റോ​വ​ര്‍ ആ​ൻ​ഡ് റെ​യ്ഞ്ച​ര്‍, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് എ​ന്നീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20 മീ​റ്റ​റോ​ളം നീ​ള​മു​ള്ള കാ​ന്‍​വാ​സി​ല്‍ കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ച്ച​ത്.
പ്രി​ന്‍​സി​പ്പ​ൽ എം.​എ. അ​ഗ​സ്റ്റി​ന്‍ കാമ്പ​യി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​മി ജോ​സ്, പി.​സി. ജ​യ​ന്‍, സ്മി​ത തോ​മ​സ്, ബോ​ബി​ന്‍ സ​ണ്ണി, ബി​ബി​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.