ലയണ്‍സ് ക്ലബ് വീടിന്റെ താക്കോൽ കൈമാറി
1574947
Saturday, July 12, 2025 12:11 AM IST
ഉപ്പുതറ: ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം നിർമാണം പൂർത്തിയാക്കിയ രണ്ടാമത്തെ സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി. ഉപ്പുതറ പഞ്ചായത്തിലെ പൊരികണ്ണിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം ലയണ്‍സ് മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർപേഴ്സണ്‍ രാജൻ എൻ. നന്പൂതിരി നിർവഹിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്കറിയ അധ്യക്ഷത വഹിച്ചു.
ആനപ്പള്ളത്ത് നിർമിച്ച ആദ്യഭവനത്തിന്റെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. പഞ്ചായത്തിലെ ആനപ്പള്ളത്താണ് ആദ്യഭവനം നിർമിച്ചത്. രണ്ടു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ലയണ്‍സ് ക്ലബ്ബ് റീജണൽ ചെയർമാൻ റെജി വരകുകാല, ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ലാൽ ഏബ്രഹാം, പ്രവീണ്‍ കെ. മോഹൻ, വി.ജെ. തോമസ്, രാജേഷ് കെ. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.