ജീര്‍ണാവസ്ഥയിലായ പിഎച്ച്സി കെട്ടിടം പൊളിച്ചുതുടങ്ങി
1574943
Saturday, July 12, 2025 12:10 AM IST
നെടുങ്കണ്ടം: കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം അധികൃതരുടെ കണ്ണ് തുറപ്പിച്ചു. ഒമ്പത് വര്‍ഷം മുമ്പ് ജീര്ണാവസ്ഥയിലാണെന്നു കണ്ടെത്തിയ പാമ്പാടുംപാറയിലെ നെടുങ്കണ്ടം ബ്ലോക്ക് പിഎച്ച്സി കെട്ടിടം പൊളിച്ചുതുടങ്ങി.
1982-ല്‍ പണിത ആദ്യ ഔട്ട് പേഷ്യന്റ്സ്, ഓഫീസ് കെട്ടിടവും, 1989-ല്‍ പണിത കോണ്‍ഫറന്‍സ് ഹാളുമാണ് അണ്‍ഫിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പൊളിക്കുന്നത്. നിര്‍മാണസമയത്ത് അഴിമതിയാരോപണം നേരിട്ട കെട്ടിടവും ഇതോടൊപ്പം പൊളിക്കും.
800 ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്ന് 2016-ല്‍ പൊതുമരാമത്ത് വകുപ്പ് എൻജിനിയർ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കുകയായിരുന്നു. 1984-ല്‍ പണിത 2500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.