ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി സാ​മൂ​ഹി​കാരോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. 30 ​രോ​ഗി​ക​ളെ കി​ട​ത്തിച്ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തിച്ചി​കി​ത്സ നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡി​എം​ഒയ്ക്ക് ​ക​ത്ത് ന​ൽ​കി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കുകയാ​ണ്.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രും ആ​ദി​വാ​സി​ക​ളും അ​ധി​വ​സി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കി​ട​പ്പുരോ​ഗി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലോ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ഞ്ഞി​ക്കു​ഴി നി​വാ​സി​ക​ൾ.
ദി​നം​പ്ര​തി ഇ​രു​നൂ​റോ​ളം രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന ക​ഞ്ഞി​ക്കു​ഴി സി​എ​ച്ച്സി​യി​ൽ ഡോ​ക്ട​റും സ്റ്റാ​ഫ് ന​ഴ്സും ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പു​തു​താ​യെ​ത്തി​യ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​ണ് കി​ട​ത്തിച്ചി​കി​ത്സ നി​ർ​ത്ത​ണ​മെ​ന്നു കാ​ണി​ച്ച് ഡി​എം​ഒയ്ക്ക് ​ക​ത്ത് ന​ൽ​കി​യ​ത്.