കുമാരമംഗലം സ്കൂളിൽ മെറിറ്റ് ഡേ നടത്തി
1574954
Saturday, July 12, 2025 12:11 AM IST
കുമാരമംഗലം: എംകെഎൻഎം എച്ച്എസ്എസിൽ മെറിറ്റ് ഡേ നടത്തി. സ്കൂൾ മാനേജർ ആർ.കെ. ദാസ് അധ്യക്ഷത വഹിച്ചു. നടനും സംവിധായകനുമായ നാദിർഷ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഒരുക്കുകയെന്ന ലക്ഷ്യത്തോടെ വാഴക്കുളത്ത് നിർമാണം പൂർത്തിയായി വരുന്ന ഡയാലിസിസ് സെന്ററിനു നൽകുന്ന സ്കൂളിന്റെ സംഭാവന ചടങ്ങിൽ സിനിമാതാരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഭാരവാഹികൾക്ക് കൈമാറി. പ്രഫ. ജോസ് അഗസ്റ്റിൻ ആമുഖപ്രഭാഷണം നടത്തി.
ചടങ്ങിൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 50 കുട്ടികളെ ആദരിച്ചു. ഹെഡ്മാസ്റ്റർ എസ്. സാവിൻ സ്വാഗതവും പ്രിൻസിപ്പൽ ടോംസി തോമസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ നവാഗതരായ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.