ഡി​സ്റ്റ് സെ​മി​നാ​റും വി​ദ്യാ​ർ​ഥി സം​ഗ​മ​വും
Wednesday, December 7, 2022 12:26 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി ഡി ​പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി(ഡി​സ്റ്റ്)യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗം ഓ​സ്ട്രേ​ലി​യ​യി​ലെ ജെ​യിം​സ് കു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന സെ​മി​നാ​റും വി​ദ്യാ​ർ​ഥി സം​ഗ​മ​വും 7, 8, 9 തിയതികളിൽ നടക്കും. അ​നി​ശ്ചി​ത​ത്വം നി​റ​ഞ്ഞ ലോ​ക ക്ര​മ​ത്തി​ലെ മാ​ന​സി​ക ആ​രോ​ഗ്യ​വും ക്ഷേ​മ​വും​ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ.
രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ ഡോ. ജോ​ണ്‍ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജെ​യിം​സ് കു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം ഫ്രാ​ൻ​സി​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. രാ​ജ്യ​ത്തും പു​റ​ത്തു​നി​ന്നു​മു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. എ​ട്ടി​ന് രാ​വി​ലെ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി സം​ഗ​മം കെഎം​ആ​ർ​എ​ൽ എം​ഡി ലോ​ക്നാ​ഥ് ബ​ഹ്റ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ദ​യാ​ഭാ​യി വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. ഒ​ൻ​പ​തി​ന് വൈ​കിട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ല​ടി മു​ൻ വി​സി ഡോ.​ എം.​സി. ദി​ലീ​പ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യിരിക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഏ​ബ്ര​ഹാം ഫ്രാ​ൻ​സി​സ്, ഡോ. ​സാ​മ​ന്ത രു​ദ്ര, ഡി​സ്റ്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​ബി​ൻ ചി​റ്റു​പ്പ​റ​ന്പി​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ.​ എ​ൽ. ജെ​സി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.