ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന്
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ​സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു തൃ​ശൂ​രി​ൽ തു​ട​ക്ക​മാ​യി. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് തോ​മ​സ് കോ​ളജ് ജോ​ണ്‍ പാ​ലോ​ക്കാ​ര​ൻ സ്ക്വ​യ​റി​ൽ മ​ന്ത്രി കെ.​ രാ​ജ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ൻ​ട്രി കേ​ഡ​റാ​യ ജെപിഎ​ച്ച്എ​ൻ ഗ്രേ​ഡ് - 2 ത​സ്തി​ക​യി​ലേ​ക്ക് ജിഎ​ൻഎം യോ​ഗ്യ​ത ഉ​ള്ള​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു ഭാ​രാ​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തുമൂ​ലം നേ​രി​ടു​ന്ന അ​മി​ത ജോ​ലി ഭാ​രം ഏ​റെ പ്ര​തി​സ​ന്ധി​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ്, കെ.​ സു​ബൈ​റ​ത്ത്, എ.​എം. മൈ​മു, ടി.​കെ.​ രാ​ധ, കെ.​ ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.