രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ​മ്മാ​ന​ം ന​ൽ​കി ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി
Monday, September 26, 2022 12:44 AM IST
ക​യ്പ​മം​ഗ​ലം: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പത്രങ്ങളിൽ വ​ന്ന ചി​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് രാ​ഹു​ൽഗാ​ന്ധി​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് പു​ഴ​ങ്ക​ര​യി​ല്ല​ത്ത് അ​ന​സി​ന്‍റെ​യും ഫാ​ത്തി​മ​യു​ടേ​യും മ​ക​ൾ ആ​യി​ഷ അ​ന​സ​നാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ ക്രോ​ഡീ​ക​രി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി​ക്ക് സ​മ്മാ​നി​ച്ച​ത്.
സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ങ്ങ​ളു​ടേ​യും കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ള്ള​തും പ​തി​നാ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന റാ​ലി​യു​ടേ​യും ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ ജാ​ഥാ ക്യാ​പ്റ്റ​ന് ന​ൽ​കി​യ ക്യാ​ൻ​വാ​സി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തെ തു​ട​ച്ചുമാ​റ്റി ഭാ​ര​ത​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​രു​മി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യി​ലെ പ്ര​ധാ​നമ​ന്ത്രി​യാ​യി കാ​ണ​ണമെ​ന്ന​തു​മാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് കാ​ട്ടൂ​ർ അ​ൽ​ബാ​ബ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നിയായ ആ​യി​ഷ അ​ന​സ് പ​റ​ഞ്ഞു.​ പി​താ​വ് അ​ന​സ് അ​ബൂ​ബ​ക്ക​ർ ക​യ്പ​മം​ഗ​ലം ഈ​സ്റ്റ് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്.