നി​ക്ഷേ​പ ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ച് നൈ​പു​ണ്യ കോ​ള​ജ്
Friday, September 30, 2022 12:39 AM IST
കൊ​ര​ട്ടി: പൊ​ങ്ങം നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലെ കോ​മേ​ഴ്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി, സാ​ന്പ​ത്തി​ക നി​ക്ഷേ​പ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ളേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും പ്രി​ൻ​സി​പ്പ​ളു​മാ​യ ഫാ. ​ഡോ. കെ.​ജെ പോ​ള​ച്ച​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നൈ​പു​ണ്യ കോ​ളേ​ജി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മാ​ത്യു ജോ​സ് കെ. ​""വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക നി​ക്ഷേ​പ​ങ്ങ​ൾ’’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും കോ​മേ​ഴ്സ് വി​ഭാ​ഗം പ്ര​ഫ. ഡോ. ​ഇ.​എ​സ് ജ​ലേ​ന്ദ്ര​ൻ ""സാ​ന്പ​ത്തി​ക നി​ക്ഷേ​പ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം’’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു.
ക​റു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി ഡേ​വി​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ജോ പോ​ൾ, സ്റ്റു​ഡ​ന്‍റ്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​ന്ന ജോ​സ​ഫ്, ആ​ൽ​ഫി​ൻ ജോ​യ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. നോ​ബി​ൾ ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.