എ​സ്എ​ൻ പു​രം റൈ​ഡേ​ഴ്സ് ല​ഹ​രി​വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി
Monday, October 3, 2022 12:39 AM IST
ശ്രീ​നാ​രാ​യ​ണ​പു​രം: ഗാ​ന്ധി​ജ​യ​ന്തി ​ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ പു​രം റൈ​ഡേ​ഴ്സ് ല​ഹ​രി വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. രാ​വി​ലെ 6.30ന് എ​സ്​എ​ൻ പു​രം സെ​ന്‍ററി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി റൈ​ഡേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​രീ​ഷ് കു​മാ​ർ ഫ്ലാ​ഗ്‌ഓ​ഫ് ചെ​യ്തു. ദേ​ശീ​യപാ​ത 66ൽ ചേ​ര​മാ​ൻ പ​ള്ളി - അ​ഴീ​ക്കോ​ട് പു​ത്ത​ൻ പ​ള്ളി - ക​യ്പ​മം​ഗ​ലം - മൂ​ന്നു പീ​ടി​ക വ​ഴി സ​ഞ്ച​രി​ച്ച് 8.30നു ​ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ​ത്തി.
തു​ട​ർ​ന്നു ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷം​നാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. കെ.കെ. ഹ​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ ക്ല​ബ് ര​ക്ഷാ​ധി​കാ​രി എം.​എ​സ്.മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി അ​നു, ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ജി​ത​ൻ, നി​സാം, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സൂ​ര​ജ്, സ്വ​ർ​ണ, വി​വേ​ക് രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് മോ​നി​ഷ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​തി​നുശേ​ഷം റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡ​ൽ, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.