കൂനംമൂച്ചിയിൽ പാരിഷ് ഹാൾ ആശീർവദിച്ചു
Tuesday, October 4, 2022 12:38 AM IST
കൂ​നം​മൂച്ചി: ഇ​ട​വ​ക​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി നി​ർ​വ​ഹി​ച്ചു. ‘സെ​നാ​രെ കാ​സി​ൽ’ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.എ​ൽ. കൊ​ച്ചൗ​സേ​പ്പും "ജോ-​മെ​റി കാ​സി​ൽ’ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം തൃശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. വി ​വ​ല്ല​ഭ​നും നി​ർ​വ​ഹി​ച്ചു.
ലി​ഫ്റ്റി​ന്‍റെ ഉദ്ഘാ​ട​നം ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി പ്ര​മോ​ദും ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചൂ​ണ്ട​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​മ​തി രേ​ഖ സു​നി​ലും നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്നുന​ട​ന്ന ഉ​ദ്ഘാ​ട​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.എ. മു​ഹ​മ്മ​ദ് ഷാ​ഫി, എ.എ. കൃ​ഷ്ണ​ൻ, നാ​ൻ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ഇ​ട​വ​ക ദി​ന പൊ​തു​സ​മ്മേ​ള​നം തൃ​ശ്ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു തു​ട​ർ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് സ്ക്വ​യ​ർ ആ​ശീ​ർ​വാ​ദ​ക​ർ​മ്മ​വും പി​താ​വ് നി​ർ​വ​ഹി​ച്ചു . മ​റ്റം ഫൊ​റോ​ന വി​കാ​രി ഫാ ​ഷാ​ജു ഉൗ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വൈ​ദി​ക/ സ​ന്യ​സ്ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും പ​ഠ​ന-​ക​ല-​കാ​യി​ക-​രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ക്കും. വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ​രി​പാ​ടി​ക​ളും സം​ഘ​ട​നാ ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 75ളം ​പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മ​ൾ​ട്ടി സ്റ്റേ​ജ് നാ​ട​ക​വും അ​ര​ങ്ങേ​റി . ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൂ​നം​മൂ​ച്ചി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് ചെ​റു​വ​ത്തൂ​ർ, ന​ട​ത്തു കൈ​ക്കാ​ര​ൻ എ. ​എ​ൽ ജെ​യിം​സ്, പാ​രി​ഷ് ഹാ​ൾ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ പി. ​വി തോ​മ​സ്, ഇ​ട​വ​ക ദി​നാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​മി ജോ​ണ്‍​സ​ൻ, ഹാ​ൾ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ , ഇ​ട​വ​ക ദി​നാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.