മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം മു​ണ്ടു​ടു​ക്കാ​ൻ ഖ​ത്ത​റി​ൽ എ​ല്ലാ​വ​രു"​മു​ണ്ട്'
Thursday, December 1, 2022 12:52 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ദോ​ഹ: ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം അ​ല​യ​ടി​ക്കു​ന്ന ഖ​ത്ത​റി​ൽ മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല വി​വി​ധ ടീ​മു​ക​ളു​ടെ ആ​രാ​ധ​ക​രും മു​ണ്ടു​ടു​ത്ത് കാ​ൽ​പ​ന്ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ പൂ​ര​പ്പ​റ​മ്പ് ചു​റ്റു​ന്നു.  ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് മ​ല​യാ​ളി​ത്ത​നി​മ പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു മ​ല​യാ​ളി​ക​ളു​ടെ ത​ല​യി​ൽ വി​വി​ധ ടീ​മു​ക​ളു​ടെ മു​ണ്ട് എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ലഡു പൊ​ട്ടി​യ​ത്. ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ ത​ന്നെ​യാ​ണ് മു​ണ്ടി​ന്‍റെ ഡി​സൈ​നും വി​ശ​ദ​മാ​യ രൂ​പ​രേ​ഖ​ക​ളും ത​യാ​റാ​ക്കി​യ​ത്.

ക​ണ്ണൂ​രി​ലെ ഗ​ജാ​ന​ന സൂ​പ്പ​ർ നെ​റ്റ് ഹോ​ൾ​സെ​യി​ൽ മു​ണ്ട് ഡീ​ല​ർ​മാ​രാ​ണ് പ്രൊ​ഡ​ക്ഷ​ൻ ഏ​റ്റെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്ടി​ലെ ഈ ​റോ​ഡി​ലു​ള്ള അ​വ​രു​ടെ പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റി​ൽ ഹൈ ​ക്വാ​ളി​റ്റി കോ​ട്ട​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് മു​ണ്ടു​ക​ൾ നി​ർ​മിച്ചി​ട്ടു​ള്ള​ത്. അ​തി​ൽ സ്ക്രീ​ൻ പ്രി​ന്‍റ് ചെ​യ്ത് സി​ലി​ക്ക​ൺ വാ​ഷ് ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് മു​ണ്ടു​ക​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ ഖ​ത്ത​റി​ലേ​ക്കു ക​യ​റ്റി അ​യ​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ഖ​ത്ത​റി​ൽ വി​വി​ധ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഈ ​മു​ണ്ടു​ക​ൾ ല​ഭ്യ​മാ​ണ്.

 അ​ർ​ജ​ന്‍റീന, ബ്ര​സീ​ൽ, ജ​ർ​മ നി, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ സൂ​പ്പ​ർ ടീ​മു​ക​ളു​ടെ ജ​ഴ്‌​സി​യു​ടെ നി​റ​ത്തി​ലു​ള്ള മു​ണ്ടു​ക​ൾ വി​പ​ണി​യി​ലുണ്ട്. പ​ര​മ്പ​രാ​ഗ​ത അ​റ​ബ് വ​സ്ത്ര​ത്തി​ന്‍റെ രൂ​പ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ജ​ഴ്സി​ക​ളു​ടെ നി​റ​മു​ള്ള വ​സ്ത്ര​ങ്ങൾ ഖ​ത്ത​ർ വി​പ​ണി​യി​ൽ നേ​ര​ത്തെ ല​ഭ്യ​മാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മു​ണ്ടു​ക​ളും ഖ​ത്ത​റി​ൽ എ​ത്തു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ആ​രാ​ധ​ക​ർ​ക്കു പ്രി​യ​പ്പെ​ട്ട​താ​യി മാ​റിക്ക​ഴി​ഞ്ഞു. ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ട്രെ​ൻ​ഡ് ആ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഫാ​ൻ മു​ണ്ടു​ക​ൾ. സ്റ്റേ​ഡി​യ​ത്തി​ലും ഈ മു​ണ്ടു​ടു​ത്തവ​രെ ധാ​രാ​ള​മാ​യി കാ​ണാം.