ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍ ലേ​ഡി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ളി​ഡേ ബ​സാ​ർ മൂ​ന്നി​നും നാ​ലി​നും
Thursday, December 1, 2022 12:54 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഇ​രി​ങ്ങാ​ല​ക്കു​ട ല​യ​ണ്‍ ലേ​ഡി ക്ല​ബ് ന​ട​ത്തു​ന്ന ഹോ​ളി​ഡേ ബ​സാ​ർ 2022 നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ 50 ഓ​ളം സ്റ്റാ​ളു​ക​ളു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ എ​ക്സി​ബി​ഷ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്ന് ല​യ​ണ്‍ ലേ​ഡി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മി​ഡ്‌ലി റോ​യ്, സെ​ക്ര​ട്ട​റി റി​ങ്കു മ​നോ​ജ്, ട്ര​ഷ​റ​ർ അ​നീ​റ്റ ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
തു​ണി​ത്ത​ര​ങ്ങ​ൾ, ക്രി​സ്മ​സ് അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, ഇ​ൻ​ഡോ​ർ പ്ലാ​ന്‍റ്സ് എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ഡി​സൈ​ന​ർ ഷേ​ർ​ലി റെ​ജി​മോ​ൻ എ​ക്സി​ബി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നിസി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സോ​ണി​യ ഗി​രി മു​ഖ്യാ​തി​ഥിയാ​യി​രി​ക്കും. അ​ഡ്വ. കെ.​ആ​ർ. വി​ജ​യ ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ക്കും. എ​ക്സി​ബി​ഷ​നി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന തു​ക ഒ​രു വി​ധ​വ​യു​ടെ ഭ​വ​ന ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചി​ല​വ​ഴി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.