കെ.​കെ. അ​ബു ഗ്ര​ന്ഥ​ശാ​ല ഉ​ദ്ഘാ​ട​നം
Friday, December 2, 2022 1:12 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ​ർ​ധി​ച്ച് വ​രു​ന്ന ഉ​പ​യോ​ഗം ത​ട​യാ​ൻ പോ​ലീ​സി​നും എ​ക്സൈ​സി​നും ഒ​പ്പം വാ​യ​ന​ശാ​ല​ക​ൾ​ക്കും വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി.
എ​റി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് മെ​ന്പ​റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കെ.​കെ. അ​ബു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ ആ​രം​ഭി​ച്ച കെ.​കെ. അ​ബു സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യും സാം​സ്ക്കാ​രി​ക കേ​ന്ദ്ര​വും ഉ​ദ്ഘ ാട​നം ചെ​യ്ത് സം​സാ​രി ക്കു​ക​യാ​യി​രു​ന്നു.
തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ല​ഹ​രി വ്യാ​പ​നം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് ത​ട​യാ​ൻ ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​രും സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ യു​വാ​ക്ക​ളി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ സു​ൽ​ഫി​ക്ക​ർ കു​ടും​ബ സ​ഹാ​യ ഫ​ണ്ട്കൈ​മാ​റു​ക​യും തി​ര​ക്ക​ഥ​കൃ​ത്ത് പി. ​എ​സ്. റ​ഫീ​ഖ്, എം​ഇ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ. കു​ഞ്ഞു​മൊ​യ്തീ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ. ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.
ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ബ​ക്ക​ർ മേ​ത്ത​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​എം. നാ​സ​ർ കെ.​കെ. അ​ബു അ​നു​സ്മ​ര​ണം ന​ട​ത്തി. പി.​കെ. ശം​സു​ദ്ധീ​ൻ, കെ.​എ. ഹ​സ്ഫ​ൽ, പി.​എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, സി. ​പി. ത​ന്പി, പി.​കെ. മു​ഹ​മ്മ​ദ്, സാ​റ​ബി ഉ​മ്മ​ർ, കെ.​എ. ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.