ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Saturday, December 3, 2022 1:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള ബി​ആ​ർ​സി ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഘോ​ഷ​യാ​ത്ര ന​ട​ത്തി.
സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ നേ​രി​ടു​ന്ന എ​ല്ലാ വി​ധ പ്ര​യാ​സ​ങ്ങ​ളെ​യും പ​ര​മാ​വ​ധി ഉ​ൻ​മൂ​ല​നം ചെ​യ്ത് അ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​യ്ക്ക് ന​യി​ക്കു​ക, അ​വ​രു​ടെ ക്ഷേ​മ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സ​മൂ​ഹ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ഈ ​ദി​നാ​ച​ര​ണ​ത്തി​ന് ഉ​ണ്ട്.
ജി​വി​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ജി​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​യ്യ​ങ്കാ​വ് മൈ​താ​നം വ​ഴി മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ന്‍റെ മു​ന്പി​ലൂ​ടെ ജി​ജി​എ​ച്ച്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ അ​വ​സാ​നി​ച്ചു. ഘോ​ഷ​യാ​ത്ര ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. ജി​ഷാ ജോ​ബി ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. ചാ​ർ​ളി, പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ആ​ർ. വി​ജ​യ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മാ​യ അ​ജ​യ​ൻ, അം​ബി​ളി ജ​യ​ൻ, സ്മി​ത കൃ​ഷ്ണ​കു​മാ​ർ, സ​വി​ത സു​ബാ​ഷ്, സി.​എം. സ​നി, ടി.​കെ. ജ​യാ​ന​ന്ദ​ൻ, സ​തി സു​ബ്ര​ഹ്മ​ണ്യ​ൻ, ഫെ​നി എ​ബി​ൻ, അം​ബി​ക പ​ള്ളി​പു​റം, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റോ​സ്മി​ൻ മ​ഞ്ഞ​ളി തു​ട​ങ്ങി​യ​വ​ർ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്രസം​ഗി​ച്ചു.