മീ​ൻ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ തീ​പ്പി​ടി​ത്തം;​ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം
Wednesday, December 7, 2022 12:55 AM IST
ക​യ്പ​മം​ഗ​ലം:​ ബ​യോ​ഫ്ലോ​ക്ക് മീ​ൻ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ തീ​പ്പി​ടി​ത്തം. ജ​ന​റേ​റ്റ​റും വൈ​ദ്യു​തി സാ​മ​ഗ്രി​ക​ളും ക​ത്തി​ന​ശി​ച്ചു.​ കാ​ള​മു​റി വെ​സ്റ്റ് റോ​ഡ് തൂ​മു​ങ്ങ​ൽ പാ​ല​ത്തി​ന് സ​മീ​പം പു​തി​യ​വീ​ട്ടി​ൽ ജ​മാ​ൽ മു​ഹ​മ​ദി​ന്‍റെ ഹെ​വ​ൻ​സ് അ​ക്വാ ഫി​ഷ് ഫാ​മി​ലാ​ണ് തീ ​പി​ടി​ച്ച​ത്.​നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.​
മോ​ട്ടോ​ർ ഷെ​ഡ്, ജ​ന​റേ​റ്റ​ർ തു​ട​ങ്ങി ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.​ ബ​യോ​ഫ്ലോ​ക്ക് ടാ​ങ്കി​ലേ​ക്ക് തീ​പ​ട​രും മു​ന്പ് കെ​ടു​ത്താ​നാ​യ​ത് വ​ൻ ന​ഷ്ടം ഒ​ഴി​വാ​ക്കി.​ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ പ​റ​ഞ്ഞു.