സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം കോ​ർ​പ​റേ​ഷ​നി​ൽ
Thursday, December 8, 2022 12:38 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ സീ​റോ വേ​സ്റ്റ് കോ​ർ​പ​റേ​ഷ​ൻ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും ഇ​നി മു​ത​ൽ സ്മാ​ർ​ട്ടാ​വു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നി​ർ​വഹി​ച്ചു.
ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് അ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​യു​ടെ ഭൗ​തീ​ക സാ​ന്പ​ത്തി​ക പു​രോ​ഗ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി പ​രി​ഹാ​ര​സെ​ൽ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മാ​ലി​ന്യ​സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക്യു​ആ​ർ കോ​ഡ് പ​തി​പ്പി​ച്ച് മാ​ലി​ന്യ​ശേ​ഖ​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യും. കൂ​ടാ​തെ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​ന്‍റെ അ​ള​വ്, ശേ​ഖ​രി​ച്ച ദി​വ​സം, അ​ട​ച്ച തു​ക എ​ന്നി​വ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കും ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​തി​ലൂ​ടെ അ​റി​യാ​നാ​കും.
സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. ഷാ​ജ​ൻ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ സു​ഭി സു​കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സു​രേ​ഷ്കു​മാ​ർ, കു​ടും​ബ​ശ്രീ മെ​ന്പ​ർ സെ​ക്ര​ട്ട​റി പി.​ബി. ബി​നു, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
കോ​ർ​പറേ​ഷ​ൻ കു​ടും​ബ​ശ്രീ​യു​ടെ ഹ​രി​ത​ക​ർ​മ​സേ​ന വ​ഴി​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.