എം​പി ഫ​ണ്ടി​ൽനി​ന്ന് ഒ​രു കോ​ടി
Saturday, January 28, 2023 1:17 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി ഐ ​ലൗ തൃ​ശൂ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി രൂ​പ എം ​പി ഫ​ണ്ടി​ൽ നി​ന്നും ന​ൽ​കു​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എം​പി ലാ​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ ന​ൽ​കു​ന്ന​തി​ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ള്ളി​ച്ചി​ത്ര കോ​ള​നി​യി​ൽ ഹൈ​മാ​സ് ലൈ​റ്റ് നി​ർ​മാ​ണം, കോ​ള​നി​യി​ലെ ഭൂ​മി സം​ര​ക്ഷ​ണ​ത്തി​നാ​യി പു​ഴ​യോ​രം കെ​ട്ടി സം​ര​ക്ഷി​ക്ക​ൽ, പീ​ച്ചി പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ കി​ച്ച​ൻ ആ​ൻ​ഡ് ടോ​യ്‌ല​റ്റ് ബ്ലോ​ക്ക് നി​ർ​മാ​ണം, പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ള​ക​ര കോ​ള​നി റോ​ഡ് നി​ർ​മാ​ണം എ​ന്നീ പ്ര​വൃ​ത്തി​ക​ളു​ടെ പ്രൊ​പോ​സ​ൽ യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു.
തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യ്ക്ക് എം​പി ഫ​ണ്ടി​ൽ നി​ന്നും ആം​ബു​ല​ൻ​സ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഫെ​ബ്രു​വ​രി 28നു​ള്ളി​ൽ ഇം​പ്ലി​മെന്‌റേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വൃ​ത്തി​ക​ളു​ടെ ബി​ല്ലു​ക​ൾ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം ന​ൽ​കാ​ൻ എം​പി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ണ്ട​ശാം​ക​ട​വ് സൗ​ഹൃ​ദ​തീ​രം ബോ​ട്ട്ജെ​ട്ടി ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​പു​ല​പ്പെ​ടു​ത്തും. ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ​ൻ.​കെ. ശ്രീ​ല​ത, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.