ഓ​വ​ര്‍ ലോ​ഡി​ന്‍റെ പേ​രി​ല്‍ പീ​ഡ​നം: ടോ​റ​സ് ലോ​റി​ക​ളും ക്വാ​റി​ക​ളും പ​ണി​മു​ട​ക്കി
Saturday, January 28, 2023 1:17 AM IST
അ​യ്യ​ന്തോ​ൾ: ഓ​വ​ര്‍ ലോ​ഡി​ന്‍റെ പേ​രി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പീ​ഡി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ടോ​റ​സ് ലോ​റി​ക​ളും ക്വാ​റി​ക​ളും പ​ണി​മു​ട​ക്കി ക​ള​ക്ട​റേ​റ്റി​ലേ​ക്കു മാ​ര്‍​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്നി ഇ​മ്മ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ ഡ​യ​മ​ണ്ട്, കെ.​എം. ലെ​നി​ൻ, പി.​ടി. ഡേ​വി​സ് തു​ട​ങ്ങി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​മാ​ണ മേ​ഖ​ല​യി​ലെ സ്തം​ഭ​നാ​വ​സ്ഥ ഒ​ഴി​വാ​ക്കു​ക, ക്വാ​റി ക്ര​ഷ​ർ നി​യ​മാ​നു​സൃ​തം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക, ഓ​വ​ർ ലോ​ഡി​ന്‍റെ പേ​രി​ൽ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, സി​മ​ന്‍റ് ബ്രി​ക്സ് നി​ർ​മാ​ണ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല നി​യ​ന്ത്ര​ണ ക​മ്മി​റ്റി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക, പു​ഴ​മ​ണ​ൽ നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ല്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ടി​പ്പ​ര്‍ എ​ര്‍​ത്ത് മൂ​വേ​ഴ്സ് സ​മി​തി, കേ​ര​ള ടോ​റ​സ് ടി​പ്പ​ര്‍ അ​സോ​സി​യേ​ഷ​ന്‍, സി​മ​ന്‍റ് പ്രൊ​ഡ​ക്ട്സ് ഓ​ണേ​ഴ്സ് സ​മി​തി, ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ര​ജി​സ്ട്രേ​ഡ് മെ​റ്റ​ല്‍ ക്ര​ഷ​ര്‍ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ക​ണ്‍​സ്ട്ര​ക്്ഷ​ന്‍ മി​ഷ​ണ​റി സ​മി​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു സ​മ​രം ന​ട​ത്തി​യ​ത്.