കെ​ട്ടി​ടോദ്ഘാ​ട​നം
Sunday, March 26, 2023 6:42 AM IST
ചി​യ്യാ​രം: ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. പാ​ലി​ന്‍റെ കൃ​ത്രി​മ​ത്വ​ത്തെ പി​ടി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് കൂ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും ആ ​രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പാ​ലി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​പ​ണ​നം​ചെ​യ്ത് ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ വി​ല ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി. 25 വ​ർ​ഷ​ത്തി​ല​ധി​കം സേ​വ​ന​മ​നു​ഷ്ഠി​ച്ച ജീ​വ​ന​ക്കാ​രി ശാ​ന്ത ശാ​ന്ത​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ചി​യ്യാ​രം ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​കെ. ഷി​ജോ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി​നി​ല ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ, ചേ​ർ​പ്പ് ബ്ലോ​ക്ക് ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ മീ​നു റ​സ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.