മു​നി​സി​പ്പ​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം
Monday, March 27, 2023 1:08 AM IST
കൊ​ടു​ങ്ങ​ല്ലു​ർ: സം​സ്ഥാ​ന​ത്തെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു.
ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് 465 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ല്ല സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ൾ ഉ​ണ്ട്. അ​ധി​കം വൈ​കാ​തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ക​ളി​ക്ക​ളം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ടി​കെ​എ​സ് പു​ര​ത്ത് നി​ർ​മി​ച്ച മു​നി​സി​പ്പ​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​എ​സ്. കൈ​സാ​ബ്, എ​ൽ​സി പോ​ൾ ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, ഷീ​ല പ​ണി​ക്ക​ശേ​രി, ടി.​എ​സ്. സ​ജീ​വ​ൻ, വി.​എം. ജോ​ണി, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. വൃ​ജ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ലി​നി ദേ​വി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.