സ്കൂ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, March 28, 2023 12:45 AM IST
കൊ​ര​ട്ടി: സ്കൂ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ കൊ​ര​ട്ടി സി​ഐ ബി.​കെ.​ അ​രു​ണ്‍ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ പാ​ട്യം സ്വ​ദേ​ശി ക​മ​ലം വീ​ട്ടീ​ൽ ഷ​ണ്‍​മു​ഖ​ന്‍റെ മ​ക​ൻ പ്ര​ശാ​ന്ത്(45) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റൊ​രു കേ​സി​ൽ ഇ​യാ​ൾ ചാ​വ​ക്കാ​ട് ജ​യി​ലി​ൽ ക​ഴി​യ​വെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കൊ​ര​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു.
കൊ​ട​ക​ര വ​ട്ടേ​ക്കാ​ട് തേ​ശേ​രി എയുപി​ സ്കൂ​ളി​ൽ അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ന്ന​മ​ന​ട ആ​ല​ത്തൂ​ർ വി​ല്ലേ​ജി​ലെ വി​ജി​ൽ എ​ന്ന വ്യ​ക്തി​യി​ൽ നി​ന്നും 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. സ​മാ​ന​മാ​യ കേ​സു​ക​ൾ ഉ​ണ്ടോ​യെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്ന​താ​യി സി​ഐ ​ബി.​കെ.​ അ​രു​ണ്‍ പ​റ​ഞ്ഞു.