കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് എ​ൽപി ​സ്കൂ​ളി​ന് ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Friday, March 31, 2023 12:49 AM IST
കൊ​ര​ട്ടി: കു​രു​ന്നു ബാ​ല്യ​ങ്ങ​ളു​ടെ പ​ഠ​ന​ങ്ങ​ൾ​ക്ക് ഹൈ​ടെ​ക് മു​ഖം ന​ൽ​കാ​ൻ സിഎ​സ്ആ​ർ ​ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്ഥാ​പ​ന​ങ്ങ​ൾ. കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് എ​ൽപി സ്കൂ​ളി​ലെ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ലേ​ക്കും സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളി​ലേ​ക്കും ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ്രൊ​ജ​ക്ടുക​ൾ, ഇ​ൻ​ട്രാ​ക്ടീ​വ് പാ​ന​ൽ, സൗ​ണ്ട് സി​സ്റ്റം, ശി​ശു സൗ​ഹൃ​ദ ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ, മേ​ശ, ക​സേ​ര​ക​ൾ, ക​ന്പ്യൂ​ട്ട​റു​ക​ൾ, പ്രി​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് മേ​ല​ഡൂ​ർ മി​ൽ ക​ണ്‍​ട്രോ​ൾ ലി​മി​റ്റ​ഡ്, കൊ​ര​ട്ടി ഇ​ൻ​ഫോ​പാ​ർ​ക്ക് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ സിഎ​സ്ആ​ർ ഫ​ണ്ട് വ​ക​യി​രു​ത്തി അ​വ​രു​ടെ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റി​യ​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​ല​ഡൂ​ർ മി​ൽ ക​ണ്‍​ട്രോ​ൾ ലി​മി​റ്റ​ഡ് എ​ച്ച്ആ​ർ​ മാ​നേ​ജ​ർ എ. ​വി​ജ​യ​കു​മാ​ർ നി​ർ​വഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ പി.​എ​സ്.​ സു​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി. കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​ കെ.​ആ​ർ. ​സു​മേ​ഷ്, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എം. ക​വി​ത, ഇ​ൻ​ഫോ​പാ​ർ​ക്ക് യൂ​ണി​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​നി​ൽ മാ​ധ​വ​ൻ, വി.​എ​സ്.​റോ​ബി​ൻ, പിടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ന്‍റ​ണി, മാ​തൃ​സം​ഗ​മം പ്ര​സി​ഡ​ന്‍റ് ര​മ്യ ലാ​ലു, നീ​ന ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.