ക​ഞ്ചാ​വും തോ​ക്കും പി​ടി​കൂ​ടി
Sunday, May 28, 2023 6:51 AM IST
വ​ഴി​യ​മ്പ​ലം: ക​യ്പ​മം​ഗ​ല​ത്ത് താ​യ്ന​ഗ​റി​ൽ വാ​ട​ക വീ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വും തോ​ക്കും പി​ടി​കൂ​ടി. ഒ​രു കി​ലോ​യി​ല​ധി​കം വ​രു​ന്ന ക​ഞ്ചാ​വും എ​യ​ർ ഗ​ണ്ണും ക​ണ്ടെ​ടു​ത്തു. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ പി​ന്‍റോ​യെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി.

കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ക​ഞ്ചാ​വും തോ​ക്കും ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ൽ ഏ​റെ വൈ​കി​യും റെ​യ്ഡ് ന​ട​ക്കു​ക​യാ​ണ്.