ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​ന്‍റെ സ്മ​ര​ണ​യി​ൽ "ആ​ശാ​ൻ സ്മൃ​തി’ ഇ​ന്ന്
Saturday, June 10, 2023 12:52 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഥ​ക​ളി​സം​ഗീ​ത​ത്തി​ലെ അ​തു​ല്യ പ്ര​തി​ഭ​യും ഗു​രു​വ​ര്യ​നു​മാ​യി​രു​ന്ന ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​ന്‍റെ സ്മ​ര​ണാ​ർ​ഥം ഇ​രി​ങ്ങാ​ല​ക്കു​ട ഡോ.​കെ.​എ​ൻ. പി​ഷാ​ര​ടി സ്മാ​ര​ക ക​ഥ​ക​ളി ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​ൻ അ​നു​സ്മ​ര​ണ സ​മി​തി ഉ​ണ്ണാ​യി​വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യം ഹാ​ളി​ൽ ഇ​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ’ആ​ശാ​ൻ സ്മൃ​തി’ സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ആ​ശാ​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി സ​തി​യ​മ്മ ഗം​ഗാ​ധ​ര​ൻ ആ​ശാ​ന്‍റെ ചി​ത്ര​ത്തി​ന് മു​ന്പി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ’ആ​ശാ​ൻ സ്മൃ​തി’​യ്ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന, ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​ൻ അ​നു​സ്മ​ര​ണ സ​മി​തി​യു​ടെ സ്ഥാ​പ​ക സെ​ക്ര​ട്ട​റി എ​ൻ. രാ​മ​ദാ​സ് അ​നു​സ്മ​ര​ണം എ​ന്നി​വ ന​ട​ക്കും. 9.30 ന് ​കി​ർ​മ്മീ​ര​വ​ധം ക​ഥ​ക​ളി ചൊ​ല്ലി​യാ​ട്ടം അ​ര​ങ്ങേ​റും. 10.30 മു​ത​ൽ ഗം​ഗാ​ധ​ര​ൻ ആ​ശാ​ന്‍റെ ശി​ഷ്യ​രാ​യ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ഗീ​താ​ർ​ച്ച​ന ഉ​ണ്ടാ​കും. ര​ണ്ടി​ന് ഗം​ഗാ​ധ​ര​ൻ ആ​ശാ​ൻ സ​ജീ​വ​മാ​യി​രു​ന്ന സു​വ​ർ​ണ​കാ​ല​ത്തെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ൻ യ​ശ:​ശ​രീ​ര​നാ​യ ക​ലാ​മ​ണ്ഡ​ലം വെ​ണ്മ​ണി ഹ​രി​ദാ​സു​മൊ​ത്ത് അ​ദ്ദേ​ഹം പാ​ടി​യ അ​ര​ങ്ങി​ന്‍റെ പു​ന​ര​വ​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കും.
ക​ലാ​നി​രൂ​പ​ക​ൻ വി. ​ക​ലാ​ധ​ര​ൻ മോ​ഡ​റേ​റ്റ​റാ​യി ന​ട​ക്കു​ന്ന സോ​ദാ​ഹ​ര​ണ ച​ർ​ച്ച​യി​ൽ കോ​ട്ട​യ്ക്ക​ൽ പി.​ഡി. ന​ന്പൂ​തി​രി, ക​ലാ​മ​ണ്ഡ​ലം ബാ​ബു ന​ന്പൂ​തി​രി, ക​ലാ​മ​ണ്ഡ​ലം ഹ​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നാ​ലി​ന് കോ​ട്ട​യ്ക്ക​ൽ പി.​ഡി. ന​ന്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ പാ​ല​നാ​ട് ദി​വാ​ക​ര​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​വും അ​നി​യ​ൻ മം​ഗ​ല​ശേ​രി ആ​ശം​സാ​പ്ര​സം​ഗ​വും ന​ട​ത്തും. ച​ട​ങ്ങി​ൽ എ​ൻ. രാ​മ​ദാ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ക​ഥ​ക​ളി യു​വ​ഗാ​യ​ക​ൻ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​കു​മാ​റി​ന് സ​മ്മാ​നി​ക്കും.
അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ക​ഥ​ക​ളി​യി​ൽ ന​ള​ച​രി​തം ര​ണ്ടാം​ദി​വ​സം ഉ​ത്ത​ര​ഭാ​ഗം അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് കി​രാ​തം ക​ഥ​ക​ളി​യും അ​ര​ങ്ങി​ലെ​ത്തും. ഈ ​ര​ണ്ട് ക​ഥ​ക​ളി​യി​ലും ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​ന്‍റെ ശി​ഷ്യ​പ്ര​ശി​ഷ്യ​രാ​യ ഗാ​യ​ക​ർ സം​ഗീ​ത​മൊ​രു​ക്കും.