ആ​ടി​നെ ര​ക്ഷി​ക്കാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങിമ​രി​ച്ചു
Sunday, March 24, 2024 11:01 PM IST
പെ​രി​ങ്ങോ​ട്ടു​ക​ര: ക​രു​വാം​കു​ള​ത്ത് കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. കു​ട്ട​മം​ഗ​ലം സ്വ​ദേ​ശി പോ​ക്കാ​ക്കി​ല്ല​ത്ത് അ​ബ്ദു​ൽ റ​ഷീ​ദ്(48) ആ​ണ് മ​രി​ച്ച​ത്.

പെ​രി​ങ്ങോ​ട്ടു​ക​ര ക​രു​വാം കു​ള​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ റ​ഷീ​ദ് കി​ണ​റ്റി​ൽ ആ​ട് വീ​ണ​ത​റി​ഞ്ഞ് ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ കി​ണ​റി​ൽ വ​ച്ച് ബോ​ധ​ര​ഹി​ത​നാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നാ​ട്ടു​കാ​ർ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​ഴു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.