കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ര​ക്ഷി​ച്ചു
Monday, March 25, 2024 1:14 AM IST
തൃ​ശൂ​ർ: ചാ​ന്പ​യി​ൽ ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ​വീ​ണ​യാ​ളെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ പു​ഴ​യ്ക്ക​ലി​ലാ​ണു സം​ഭ​വം.

എ​ലൈ​റ്റ് ഗാ​ർ​ഡ​ൻ വീ​ട്ടി​ലെ കെ.​ജെ. ജോ​ണ്‍​സ​നാ​ണ് 35 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ലേ​ക്കു വീ​ണ​ത്. ഉ​ട​ന​ടി നാ​ട്ടു​കാ​ർ ഇ​റ​ക്കി​ക്കൊ​ടു​ത്ത ഏ​ണി​യി​ൽ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും മു​ക​ളി​ലേ​ക്കു ക​യ​റാ​നാ​യി​ല്ല. തൃ​ശൂ​രി​ൽ​നി​ന്നു​ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഇ​യാ​ളെ സു​ര​ക്ഷി​ത​മാ​യി മു​ക​ളി​ലെ​ത്തി​ച്ചു. പ​രി​ക്കു​ക​ളി​ല്ല.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​എ​സ്. ഷാ​ന​വാ​സ്, ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. പ്ര​തീ​ഷ്, ജി. ​പ്ര​മോ​ദ്, കെ. ​പ്ര​കാ​ശ​ൻ, പി.​കെ. പ്ര​ജീ​ഷ്, ഹോം ​ഗാ​ർ​ഡ് വി.​കെ. രാ​ജ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.