ഓ​ശാ​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, March 25, 2024 1:14 AM IST
യേ​ശു​വി​ന്‍റെ ജ​റൂ​സ​ലേം പ്ര​വേ​ശ​ന​ത്തെ അ​നു​സ്മ​രി​ച്ച് ക്രൈ​സ്ത​വ​ർ ഇ​ന്ന​ലെ ഓ​ശാ​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ദേ​വാ​ല​യ​ങ്ങ​ളി​ൽ കു​രു​ത്തോ​ല​ക​ളേ​ന്തി വി​ശ്വാ​സി​ക​ൾ ഓ​ശാ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ദി​വ്യ​ബ​ലി​യ​ട​ക്ക​മു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​പു​ത്ത​ൻ​പ​ള്ളി വ്യാകുലമാതാവിന്‌ ബ​സി​ലി​ക്ക​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ബൈ​ബി​ൾ ട​വ​റി​ൽ​ന​ട​ന്ന പ്രാ​രം​ഭപ്രാ​ർ​ഥ​ന​ക​ൾ​ക്കും കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പി​നും ശേ​ഷം പു​ത്ത​ൻപ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ ഓ​ശാ​ന​ത്തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന​ലെ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഹാ​ലി​റ്റ് തു​ലാ​പ​റ​മ്പ​ന്‍, ഫാ. ​ഗ്ലി​ഡി​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍, ഫാ. ​ജോ​സ​ഫ് പ​യ്യ​പ്പി​ള്ളി, സെ​ക്ര​ട്ട​റി ഫാ. ​അ​നൂ​പ് പാ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. ലൂ​ർ​ദ് മെ​ത്രാ​പ്പൊ​ലി​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

നി​ർ​മ​ല​മാ​താ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജി​ജോ എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​പോ​ൾ മു​ട്ട​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ആ​ശീ​ർ​വ​ദി​ച്ച കു​രു​ത്തോ​ല​ക​ൾ വി​ശ്വാ​സി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണ​മാ​യി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലെ​ത്തി. കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഷാ​ബു കു​ന്ന​ത്തൂ​ർ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജാ​ക്സ​ൻ വ​ലി​യ​പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​അ​നീ​ഷ്‌ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ. ​വി​നു പീ​റ്റ​ർ പ​ട​മ്മാ​ട്ടു​മ്മ​ൽ, ഫാ. ​ബെ​ർ​ണാ​ർ​ഡ് ക​ല്ലൂ​ർ ഒ​സി​ഡി, ഫാ. ​ലോ​റ​ൻ​സ് സേ​വ്യ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.