ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ലോ​ക കാ​ലാ​വ​സ്ഥാദി​നാ​ച​ര​ണം
Monday, March 25, 2024 1:14 AM IST
എസ്എ​ൻ ​പു​രം: ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കാ​ലാ​വ​സ്ഥ ദി​നാ​ച​ര​ണ​ത്തി​ൻ്റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ശം​ഖു​കു​ള​ങ്ങ​ര കാ​വ് പ​രി​സ​ര​ത്ത് വ​ച്ച് ന​ട​ത്തി​യ വൃ​ക്ഷ​തൈ ന​ടീ​ലി​ന്‍റേയും സെ​മി​നാ​റി​ന്‍റെയും ഉ​ദ്‌​ഘാ​ട​നം സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് അം​ഗം കെ.​വി. ഗോ​വി​ന്ദ​ൻ​മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ഹ​ന. പി .​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൻ്റെ അ​പ​ക​ട​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യും കേ​ര​ള സ്റ്റേറ്റ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി ബോ​ർ​ഡും സ​ഹ​ക​രി​ച്ച് നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കും കു​റി​ച്ചു. മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും അ​തി​ലൂ​ടെ ഹ​രി​ത ഗൃ​ഹ വാ​ത​ക​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ പു​റം ത​ള്ള​ൽ ത​ട​യു​ന്ന​തി​നും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചു.​

അ​ന്യം നി​ന്നു പോ​കു​ന്ന നി​ര​വ​ധി മ​ര​ങ്ങ​ൾ ന​ട്ടു വ​ള​ർ​ത്തി വ​ന​വ​ത്ക്ക​ര​ണം,കാ​വ് സം​ര​ക്ഷ​ണം, ക​ണ്ട​ൽ വ​ന​വ​ത്ക്ക​ര​ണം,സോ​ളാ​ർ മേ​ൽ​ക്കൂ​ര സ്ഥാ​പി​ക്ക​ൽ. ജ​ല​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും.

ക​രിം​മ്പു​ടാ​ൻ, മൂ​ട്ടി​ൽ​പ​ഴം, ക​രി​മ​രം തു​ട​ങ്ങി​യ വൃ​ക്ഷ​ത്തൈ​ക​ൾ ച​ട​ങ്ങി​ൽ വ​ച്ച് ശം​ഖു​കു​ള​ങ്ങ​ര​കാ​വ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ദേ​വീ​പ്ര​സാ​ദി​നും, ദി​ന​ക​ര​നും കൈ​മാ​റി.​ കെ സ​തീ​ഷ്കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. ഡോ ​അ​മി​താ​ബ​ച്ച​ൻ സെ​മി​നാ​റി​ൽ ക്ലാ​സ് ന​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ൻ്റ് സ​ജി​ത പ്ര​ദീ​പ്,സ്റ്റാ​ൻ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​യൂ​ബ്, സി.സി. ജ​യ, പി.​എ. നൗ​ഷാ​ദ് , ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജി​ബി​മോ​ൾ, ഇ​ബ്രാ​ഹിം​കു​ട്ടി,ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​ര​ഘു​നാ​ഥ്, ബി​എം​സി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ​ൻ.​ എം. ശ്യാം​ലി, ദേ​വി​ക, ബി​എം​സി അം​ഗ​ങ്ങ​ളാ​യ വ​രു​ണ​ൻ, പി.​ആ​ർ.​ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.