അ​ന്ന​നാ​ട്ടി​ൽ ഫു​ട്ബോ​ൾ ടൂ​ർണ​മെ​ന്‍റി​നു നാ​ളെ തു​ട​ക്കം
Monday, March 25, 2024 1:14 AM IST
കാ​ടു​കു​റ്റി: അ​ന്ന​നാ​ട് തൂ​മ്പു​ങ്ങ​ല്‍ മെെ​താ​നി​യി​ല്‍ കാ​മ​റൂ​ൺ റി​ക്രി​യേ​ഷ​ൻ ക്ല​ബ് എ​ഫ്സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബോ​ൾ ടു​ർ​ണ​മെ​ൻ്റി​ന് നാ​ളെ തു​ട​ക്കം. 30 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ രാ​ത്രി മു​ത​ൽ 9.30 വ​രെ ഫ്ലെ​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക.

ഫെെ​ന​ല്‍ ഒ​ഴി​കെ ഒ​രു ദി​വ​സം ര​ണ്ട് മ​ത്സ​രം വ​ച്ചു ന​ട​ക്കും. വി​ദേ​ശ, ദേ​ശീ​യ താ​ര​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണ് ടീ​മു​ക​ള്‍.

വി​ജ​യി​ക​ൾ​ക്ക് പ​ന​മ്പി​ള്ളി രാ​ഘ​വ​മേ​നോ​ൻ സ്മാ​ര​ക ട്രോ​ഫി​യും, 30501 രൂ​പ ക്യാ​ഷ് അ​വാ​ര്‍​ഡും ന​ൽ​കും.

ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് എ​ൻ.​കെ.​കെ. ത​മ്പി ന​മ്പോ​ത​പ്പ​റ​മ്പി​ല്‍ സ്മാ​ര​ക ട്രോ​ഫി​യും 20501 രൂ​പ ക്യാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​ന​മാ​യി ന​ല്‍​കും. സ​നീ​ഷ് കു​മാ​ര്‍ ജോ​സ​ഫ് എം​എ​ൽ​എ ടു​ർ​ണ്ണ​മെ​ൻ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​കെ. ശി​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പ്രി​ന്‍​സി ഫ്രാ​ന്‍​സി​സ് മു​ഖ്യാ​തി​ഥി​യാ​കും.