ചൊ​വ്വൂ​രിലും അയ്യന്തോളിലും തീപിടിത്തം
Monday, March 25, 2024 1:14 AM IST
വീ​രമ്പു​ള്ളി ഫ​ർണീച്ച​ർ
നി​ർ​മാ​ണ യൂ​ണി​റ്റി​ൽ

ചേ​ർ​പ്പ്: ചൊ​വ്വൂ​ർ സ്വ​ദേ​ശി ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ര​മ്പു​ള്ളി ഫ​ർണീച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ തീ​പി​ടിത്തം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോടെ​യാ​യി​രു​ന്നു തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. നി​ര​വ​ധി നി​ർ​മാ​ണ മ​ര ഉ​രു​പ്പ​ടി​ക​ളും ഫ​ർ​ണീച്ച​റും തീ ​പി​ടിത്ത​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു.

ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് സ​മീ​പ​ത്തെ ഫ​ർ​ണീ​ച്ച​ർ ഷോ​റൂ​മി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്രി​ച്ച​ത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണം.

തൃ​ശൂ​ർ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​എ​സ്. ഷാ​ന​വാ​സ് സീ​നി​യ​ർ ഫ​യ​ർ ആൻഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ശ്രീ ​റാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽനി​ന് എ​ത്തി​യ മൂ​ന്നു യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് മൂ​ന്നുമ​ണി​ക്കൂ​റോ​ളം പ്ര​യ​ത്നി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ഫ​യ​ർ ആൻഡ് റെസ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജ​ൻ, അ​നി​ൽകു​മാ​ർ, ബി​നോ​ദ്, സ​ന്ദീ​പ്, സ​ഭാ​പ​തി, ശി​വ​ദാ​സ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ്, ര​മേ​ഷ്, മ​ഹേ​ഷ്, ജീ​മോ​ദ്, സ​ജി​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.

ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ തീ​പി​ടി​ത്തം

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ ഉ​ദ​യ​ന​ഗ​ർ സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​നു സ​മീ​പം ഒ​ഴി​ഞ്ഞ പ​റ​ന്പി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തീ​പ​ട​ർ​ന്ന​തു തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​ണ​ച്ചു. സീ​നി​യ​ർ റെ​സ്ക്യു ഓ​ഫീ​സ​ർ കെ.​എ​ൻ. ശ്രീ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. അ​നി​ൽ​ജി​ത്ത്, ഗു​രു​വാ​യൂ​ര​പ്പ​ൻ, സി.​എ​സ്. കൃ​ഷ്ണ​പ്ര​സാ​ദ്, ബി. ​ദി​നേ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു തീ​യ​ണ​ച്ച​ത്. സ​മീ​പ​മു​ള്ള സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലെ ലാ​ബി​ലേ​ക്കു തീ ​പ​ട​രാ​തെ സൂ​ക്ഷി​ച്ച​തു വ​ൻ അ​പ​ക​ടം ഒ​ഴി​വാ​ക്കി.