അ​ർ​ണോ​സ് പാ​തി​രി​യു​ടെ 292-ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Monday, March 25, 2024 1:14 AM IST
പ​ഴു​വി​ൽ: അ​ർ​ണോ​സ് പാ​തി​രി​യു​ടെ 292-ാം ച​ര​മ​വാ​ർ​ഷി​കം പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്കു ശേ​ഷം അ​ർ​ണോ​സ് പാ​തി​രി സ് മൃ​തി​മ​ണ്ഡ​പ​ത്തി​ൽ ഒ​പ്പീ​സും പു​ഷ്പാ​ർ​ച്ച​ന​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ന്നു.

എ​ഴു​ത്തു​കാ​ര​ൻ ഡോ. ​ഇ. ​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഴു​വി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ​ഡോ. വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ക​ല്ലും​പു​റ​ത്ത്, ന​ട​ത്തു​കൈ​ക്കാ​ര​ൻ റാ​ഫി ആ​ല​പ്പാ​ട്ട്, പി​യോ​ളി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗാ​യ​ക​സം​ഘം അം​ഗ​ങ്ങ​ളാ​യ അ​ന​ന്യ സ​ണ്ണി, ജോ​പ്പോ​ൾ ആ​ല​പ്പാ​ട്ട്, സെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ത്ത​ൻ​പാ​ന പാ​രാ​യ​ണം ന​ട​ത്തി.