നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​ക്കു പി​റ​കി​ൽ ജീപ്പി​ടി​ച്ചു മൂന്നുപേ​ർ​ക്കു സാ​ര​മാ​യ പ​രി​ക്ക്
Monday, March 25, 2024 1:14 AM IST
വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​ക്കു പി​റ​കി​ൽ ജീ​പ്പി​ടി​ച്ചു​ക​യ​റി എ​ങ്ക​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോടെ തൃ​ശു​ർ - ഷൊ​ർ​ണൂ​ർ സം ​സ്ഥാ​ന​പാ​ത​യി​ൽ അ​ക​മ​ല​യി​ൽവച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​വ​ശേ​രി പൂ​രം​വും വെ​ടി​ക്കെ​ട്ടും ക​ണ്ട് മ​ട​ങ്ങി​യി​രു​ന്ന സം​ഘ​ത്തി​ന്‍റെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

എ​ങ്ക​ക്കാ​ട് മാ​രാ​ത്തു​കു​ന്ന് അ​ക​മ​ല ഞാ​രേ​ക്കാ​ട്ട് വീ​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ് (45), രാ​ജേ​ന്ദ്ര​ൻ (48), സ​ജി​ത്ത് (34) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ അ​പ​ക​ട​ത്തി​ൽ ജീപ്പി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഒ​രു വീ​ലും ഊ​രി തെ​റി​ച്ചു​പോ​യി.