കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് വെ​ള്ളം ന​ല്കു​ന്നി​ല്ല
Monday, March 25, 2024 1:14 AM IST
മ​ല​ക്ക​പ്പാ​റ : മ​ല​ക്ക​പ്പാ​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ കെ​എ​സ്ആ​ർടി​സി ജീ​വ​ന​ക്കാ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കുള്ള വെ​ള്ളം ന​ല്കു​ന്നി​ല്ല. ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ചു​മ​ത​ലയുള്ള ആ​ൾ പ​റ​യു​ന്ന​തു പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും കെ​എ​സ്ആ​ർടിസി ജീ​വ​ന​ക്കാ​ർ​ക്ക് വെ​ള്ളം കൊ​ടു​ക്ക​രു​ത് എ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്് എന്നാണ്.

വെ​ള്ള​ത്തി​നു മാ​സം 300 രൂ​പ ആ​ണ് പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മ​ല​ക്ക​പ്പാ​റവ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടിസി ​ബ​സി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​യി​രി​ക്ക​യാ​ണ്. പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും സം​ഘ​ട​ന​ക​ളും മു​ൻ​കൈ എ​ടു​ക്ക​ണ​മെന്ന് ​ജീ​വ​ന​ക്കാ​ർ ആ​വ​ശ്യപ്പെ​ട്ടു. പ​ഞ്ചാ​യ​ത്തു ത​ന്നെ ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ണം എ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെന്നു ​ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.